gnn24x7

റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ്-19 വാക്‌സിനായ സ്‌പുട്‌നിക്- വി 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകർ

0
480
gnn24x7

മോസ്‌കോ: ക്ലിനിക്കൽ ട്രയൽ ഡാറ്റയുടെ രണ്ടാമത്തെ വിശകലനം അനുസരിച്ച് റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ്-19 വാക്‌സിനായ സ്‌പുട്‌നിക്- വി 95 ശതമാനം ഫലപ്രദമാണെന്ന് ഗവേഷകർ. വാർത്താ ഏജൻസിയായ എഫ്‌പിയാണ് ഇതിനെ സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

ആദ്യ ഡോസ് കഴിഞ്ഞ് 42 ദിവസത്തിന് ശേഷം ലഭിച്ച പ്രാഥമിക ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടലുകൾ നടത്തിയതെന്ന് ഗവേഷകർ അറിയിച്ചു. ഇത് സംബന്ധിച്ച പ്രസ്‌താവന നടത്തിയത് റഷ്യയുടെ ആരോഗ്യ മന്ത്രാലയവും, സർക്കാർ നടത്തുന്ന ഗമാലേയ ഗവേഷണ കേന്ദ്രം, റഷ്യൻ നേരിട്ടുള്ള നിക്ഷേപ ഫണ്ടും ചേർന്നാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here