gnn24x7

ടെസ്‍ല, സ്പേസ് എക്സ് സ്ഥാപകൻ ഈലണ്‍ മസ്ക് ലോക ശതകോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനത്ത്

0
403
gnn24x7

ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ എന്ന സ്ഥാനം ബിൽഗേറ്റ്സിന് നഷ്ടമായിരിക്കുന്നു. ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ലയുടെയും സ്‌പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഈലണ്‍ മസ്ക്കാണ് ലോക ശതകോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. ടെസ്‍ലയുടെ ഓഹരി വില കുതിച്ചതോടെ 12,790 കോടി ഡോളര്‍ ആയി ഈലണ്‍ മസ്കിൻെറ വരുമാനം ഉയര്‍ന്നു.

2020 ജനുവരിയിൽ ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ 35ാം സ്ഥാനത്തായിരുന്നു ഈലണ്‍ മസ്‌ക്. മസ്ക് തൻെറ സമ്പത്തിനോട് 10,030 കോടി ഡോളറിൻെറ സമ്പാദ്യമാണ് കൂട്ടിച്ചേര്‍ത്തത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരൻമാരുടെ പട്ടികയിലെ 500 പേരെക്കാൾ കൂടുതൽ സമ്പത്ത് ഈ വര്‍ഷം എലൻ മസ്ക് ഉണ്ടാക്കി.

ലോക കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനത്ത് 18,700 കോടി ഡോളര്‍ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തന്നെയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here