gnn24x7

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

0
377
gnn24x7

ന്യുഡൽഹി: ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ശിലാസ്ഥാപനവും ഭൂമി പൂജയും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. തറക്കല്ലിടിൽ ചടങ്ങ് മാത്രമേ സുപ്രീം കോടതി അനുവാദമുള്ളൂ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കരുതെന്ന് സുപ്രിംകോടതി വിലക്കിയിട്ടുണ്ട്.

പാർലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാംപ്ലോട്ടിലാണ് 60,000 മീറ്റർ സ്‌ക്വയറിലുളള പുതിയ പാർലമെന്റ് മന്ദിരം ഉയരുക. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം പുതിയ മന്ദിരത്തിൽ നടത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

എല്ലാ എംപിമാർക്കും പ്രത്യേകം ഓഫീസുകളും കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കുളള ആദ്യപടിയായി അത്യാധുനിക ഡിജിറ്റൽ ഇന്റർഫേസുകളും പുതിയ മന്ദിരത്തിൽ സജ്ജമാക്കും. കൂടാതെ മാത്രമല്ല പുതിയ മന്ദിരത്തിൽ വിശാലമായ ഒരു കോൺസ്റ്റിറ്റിയൂഷൻ ഹാൾ, എംപിമാർക്കായി ഒരു ലോഞ്ച്, സമ്മേളനമുറികൾ, ലൈബ്രറി, ഡൈനിംഗ് ഏരിയ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയും സജ്ജമാക്കുന്നുണ്ട്.

2022 ൽ മന്ദിരത്തിന്റെ പണി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 971 കോടി രൂപയാണ് മന്ദിരത്തിന്റെ ചെലവ്. എന്തായാലും സുപ്രീം കോടതയുടെ അനുമതി കിട്ടിയതിന് ശേഷമായിരിക്കും നിർമ്മാണം തുടങ്ങുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here