gnn24x7

ശക്തി ആക്ട്; സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ക്രൂരകൃത്യങ്ങൾ തടയാൻ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര

0
180
gnn24x7

മുംബൈ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ക്രൂരകൃത്യങ്ങൾ തടയാൻ കർശന നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തടയിടാൻ നിയമം വ്യവസ്ഥ ചെയ്യുന്ന ഏറ്റവും വലിയ ശിക്ഷ വധശിക്ഷയാണ്. ജീവപര്യന്തം, കനത്തപിഴ, വേഗത്തിലുള്ള വിചാരണ എന്നിവയൊക്കെയാണ് നിയമത്തിലെ മറ്റുവ്യവസ്ഥകൾ.

നിയമത്തിന്റെ പേര് ശക്തി ആക്ട് എന്നാണ്. ഐപിസി, സിആര്‍പിസി, പോക്സോ നിയമങ്ങളില്‍ ഭേദഗതി വരുത്താനും മഹാരാഷ്ട്ര സർക്കാർ ഒരുങ്ങുന്നുണ്ട്. പുതിയ നിയമ അനുസരിച് 15 ദിവസം കൊണ്ട് കേസ് അന്വേഷണവും 30 ദിവസത്തില്‍ വിചാരണയും പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കും.

പ്രത്യേക അന്വേഷണ സംഘങ്ങളും പ്രത്യേക കോടതികളുമാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് ബില്ലില്‍ വ്യവസ്ഥകളുണ്ട്. സ്ത്രീകള്‍ക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രൂരമായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുകയാണ് ഈ നിയമം കൊണ്ടു ലക്ഷ്യം വയ്ക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here