ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയുടെ വീട് ബി.ജെ.പി.ക്കാര്‍ അക്രമിചെന്ന് ആരോപണം. ആം ആദ്മി പാര്‍ട്ടിയാണ് ഇതിനെതിരെ ആരോപണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പരക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ജനാധിപത്യത്തില്‍ ഇത്തരം രാഷ്ട്രീയ നേതാക്കളെ ഇത്തരത്തില്‍ നേരിടുന്നത് വളരെ ദയനീയമാണെന്നും അതില്‍ ഖേദമുണ്ടെന്നും അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു. അതേസമയം സംഭവത്തിനെക്കുറിച്ച് ഡല്‍ഹി പോലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ഗൗരവാമയി കണ്ട് വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.
എന്നാല്‍ പല പ്രമുഖ നേതാക്കളും അക്രമികള്‍ നടത്തുന്ന ദാരുണമായ പ്രവര്‍ത്തിയുടെ വീഡിയോ ട്വീറ്റ് ചെയ്തു. മനീഷ് സിസോദിയയും എ.എ.പി നേതാവ് അതിഷിയും ട്വീറ്റ് ചെയ്തവരില്‍ ഉള്‍പ്പെടും.