gnn24x7

ഒട്ടിച്ചേര്‍ന്ന്‌ ജനിച്ച അഞ്ച് പൂച്ച കുട്ടികള്‍ക്ക് ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം

0
282
gnn24x7

തൃശൂര്‍: മണലൂര്‍ പാലാഴി ആലത്തി ശേഭന എന്ന യുവതിയുടെ വീട്ടിലെ കുഞ്ഞുമണിയെന്ന് വിളിക്കുന്ന തള്ളപ്പൂച്ചക്കാണ് ഒട്ടിച്ചേര്‍ന്ന് അഞ്ചു മക്കള്‍ ജനിച്ചത്. സാധാരണ പൂച്ചകള്‍ നിരവധി കുഞ്ഞുങ്ങളെ ഒരുമിച്ച് പ്രസവിക്കാറുണ്ട്. എന്നാല്‍ ഒട്ടിചേര്‍ന്ന നിലില്‍ സയാമീസ ഇരട്ടകളെപ്പോലെ അഞ്ച് പൂച്ചകുട്ടികള്‍ ജനിച്ചത് നാട്ടുകാരില്‍ കൗതുകം ഉണര്‍ത്തി. തള്ളപ്പൂച്ചയുടെ മൂന്നാം പ്രസവത്തിലാണ് ജനിച്ച കുഞ്ഞുങ്ങളുടെ പൊക്കിള്‍കൊടിയുടെ ഭാഗം ഒട്ടിച്ചേര്‍ന്നു കിടന്നത്. ശസ്ത്രക്രിയയിലൂടെ അല്ലാതെ ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന കുട്ടികളെ സാധാരണ പുറത്തെടുക്കാനാകില്ല. എന്നാല്‍ ഈ കുഞ്ഞുങ്ങളെ തള്ളപൂച്ച പ്രസവിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞുമണിപൂച്ച പ്രസവിച്ചത്. വീട്ടില്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു സുഖപ്രസവം. പക്ഷേ ശരീരം ഒട്ടിച്ചേര്‍ന്ന് കിടന്നതിനാല്‍ പൂച്ചകുട്ടികള്‍ നിര്‍ത്താതെ കരച്ചിലായിരുന്നു. കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട് വിഷമം തോന്നിയ വീട്ടുകാര്‍ വെറ്റിനറി സോകടര്‍മാരെ വിളിച്ച് തിരക്കിയപ്പോള്‍ രക്ഷപെടാന്‍ സാധ്യതയില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇത് വീട്ടുകാരെ വല്ലാതെ വിഷമത്തിലാക്കിയെന്നതും വാസ്തവമാണ്.

എന്നാല്‍ പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ തന്നെ വീട്ടുകാര്‍ തീരുമാനിച്ചു. അവര്‍ പൂച്ചകുഞ്ഞുങ്ങളെ മണ്ണുത്തിയിലെ വെറ്റിനറി ഹോസ്പിറ്റലില്‍ കൊണ്ടു ചെന്നു കാണിക്കാന്‍ തന്നെ തീരുമാനമെടുത്തു. മണ്ണുത്തി വെറ്റിനറി ആശുപത്രിയിലെ സോക്ടര്‍ സുശീല്‍കുമാറിന്റെ നേതൃത്വത്തില്‍ ഡോ.അനൂപ്, അന്തിക്കാട് വെറ്റിനറി പോളിക്ലിനിക്കിലെ സര്‍ജന്‍ ഡോ.സുശീല്‍കുമാറും സംഘവും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ടു നിന്ന ശസ്ത്രക്രിയ നടത്തി പ്രശ്‌നങ്ങളൊന്നുമില്ലാതെ കുഞ്ഞുങ്ങളെ വേര്‍പെടുത്തിയെടുത്തു.

നാലുവര്‍ഷം മുമ്പാണ് റോഡരികില്‍ അവശയായി കിടന്ന ഹിമാലയന്‍ ഇനത്തില്‍പ്പെട്ട തള്ളപൂച്ച കുഞ്ഞുമണിയെ ശോഭനയുടെ മക്കളായ ആര്‍ദ്രക്കും അമല്‍ക്രിഷ്ണക്കും കിട്ടിയത്. കാഴ്ചയില്‍ അരുമത്ത്വവും പ്രത്യേകതയും തോന്നിയതിനാല്‍ അവര്‍ അതിനെ വീട്ടില്‍ കൊണ്ട്വന്ന് താലോലിച്ച് വളര്‍ത്തി. ഹിമാലയ ഇനത്തില്‍പ്പെട്ട പൂച്ചകള്‍ക്ക് വലുപ്പവും പ്രതിരോധശേഷിയും കൂടുതലായതുകൊണ്ടാണ് തങ്ങള്‍ക്ക് ഈ ദൗത്യം കൃത്യമായി ചെയ്യുവാന്‍ സാധിച്ചതെന്ന് ഡോ.സുശീല്‍ കുമാര്‍ പറയുന്നു.

(പ്രതീകാത്മക ചിത്രം: വൈശാഖ് ഭാസ്‌കര്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here