തിരുവനന്തപുരം: ഇന്ന് കേരളത്തിലെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ തദ്ദേശീയ തിരഞ്ഞെടുപ്പ് നടക്കുകയാണ്. വോട്ടിങ് മെഷ്യനുകളില്‍ പേന ഉപയോഗിച്ച് ബട്ടണ്‍ അമര്‍ത്തുന്നത് ശരിയല്ലെന്നും ആ രീതി ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം വന്നിരിക്കുന്നു. പേനയൊ, മറ്റു വസ്തുക്കളോ ഉപയോഗിച്ച് വോട്ടിങ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും പ്രത്യേകം നിര്‍ദ്ദേശം.
ഇന്ന് വോട്ട് രേഖപ്പെടുത്തുന്ന ജില്ലകളില്‍ എല്ലാം ചേര്‍ന്ന് 354 തദ്ദേശ സ്ഥാപനങ്ങളിലെ ഏതാണ്ട് 6,867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളുമ 86 ട്രാന്‍സ്‌ജെണ്ടേഴ്‌സും അടക്കം 89,74,993 പേരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. ഇതില്‍ 71,906 പേര്‍ കന്നിവോട്ടുകാരാണ്.







































