ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം ശക്തമാക്കിയതോടെ നഴ്‌സുമാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സമരക്കാരും പൊലീസ് തമ്മിൽ ഉന്തുംതള്ളുമുണ്ടാവുകയും ഈ സമയം ബാരിക്കേഡുകൾ വീണ് നഴ്സുമാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആറാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ശമ്പളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാരുടെ സംഘടന സമരം നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തി തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് നഴ്‌സുമാര്‍.
തിങ്കളാഴ്ചയാണ് നഴ്‌സുമാരുടെ സംഘടന ഡല്‍ഹി എയിംസില്‍ സമരം ആരംഭിച്ചത്. തീരുമാനം വരുംവരെ ജോലിയില്‍ പ്രവേശിക്കാന്‍ തയാറല്ലെന്ന ഉറച്ച നിലപാടിലാണ് നഴ്‌സുമാര്‍.






































