gnn24x7

ആരെയും വിവാഹം കഴിക്കാം; ഏതു മതവും സ്വീകരിക്കാം – ഹൈക്കോടതി

0
298
gnn24x7

കൊൽക്കത്ത: പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഏതു മതം സ്വീകരിക്കാനും ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുള്ള പൂർണ അധികാരമുണ്ടെന്ന് ഹൈക്കോടതി . കൊൽക്കത്തയിലെ ദുർഗാപൂർ ജില്ലയിലെ കർഷകൻ നൽകിയ പരാതിയിന്മേലാണ് ഹൈക്കോടതി ഇത്തരത്തിലൊരു തീരുമാനം പുറപ്പെടുവിച്ചത്. തന്റെ പത്തൊൻപതുകാരിയായ മകൾ മുസ്ലിം മത വിഭാഗത്തിൽപെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ചോദ്യം ചെയ്താണ് പിതാവ് കോടതിയിൽ കേസ് നൽകിയത്.

കഴിഞ്ഞ സെപ്റ്റംബർ 19 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു പക്ഷേ ഈ വിവരം പിതാവ് അറിഞ്ഞിരുന്നില്ല. പിന്നീട് പിതാവ് നടത്തിയ അന്വേഷണത്തിലാണ് യുവതി മുസ്ലിം യുവാവിനെ എന്നെ വിവാഹം കഴിക്കുകയും തുടർന്ന് മുസ്ലിമായി മതം മാറ്റുകയും ചെയ്തു എന്ന വിവരം ലഭിച്ചത്. തുടർന്ന് പിതാവ് പോലീസിൽ ഇതിൽ തന്നെ മകളെ നിർബന്ധപൂർവ്വം മതം മാറ്റി കൊണ്ടുപോയി എന്ന് പരാതി നൽകി.

എന്നാൽ പ്രായപൂർത്തിയായ പെൺകുട്ടിയുടെ പൂർണമായ അവകാശമാണ് ആരെ വിവാഹം കഴിക്കണം ഏതു മതം സ്വീകരിക്കണം എന്നുള്ളത് ഇതിൽ ഒരു രീതിയിലും കോടതിക്കോ മറ്റൊരു വ്യക്തിക്ക് ഇടപെടാനാവില്ലെന്ന് കോടതി തീർത്തുപറഞ്ഞു. പിതാവിന്റെ പരാതിയിന്മേൽ പെൺകുട്ടിയെയും ഭർത്താവിനെയും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു തുടർന്നാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്. പ്രായപൂർത്തിയായ ആണിനെയും പെണ്ണിനെയും വ്യക്തിപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജിവ് ബാനര്‍ജി, ജസ്റ്റിസ് അരിജിത് ബാനര്‍ജി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here