gnn24x7

ബ്രിട്ടനിൽ നിന്നെത്തിയ എട്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആരോഗ്യമന്ത്രി

0
544
gnn24x7

കോഴിക്കോട്: ബ്രിട്ടനിൽ നിന്നും എത്തിയ എട്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇവരുടേത് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ബാധയാണോ എന്നറിയുന്നതിനായി ഇവരുടെ സ്രവം പൂനെ വൈറോളജി ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും മന്ത്രി അറിയിച്ചു.

എയര്‍പോര്‍ട്ടുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തുമെന്നും, നിലവിലെ വാക്‌സിന്‍ ജനിതക മാറ്റം സംഭവിച്ച വൈറസിനും ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും ആരോഗമന്ത്രി പറഞ്ഞു. ബ്രിട്ടനില്‍ നിന്നു വന്നവരെയെല്ലാം സ്‌ക്രീന്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും, വാര്‍ത്ത വന്നതിന് മുമ്പ് എത്തിയവരെയും നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

gnn24x7