മുംബൈ: ജനപ്രിയ കാർ ഡിസൈനറും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കാർ മോഡിഫിക്കേഷൻ സ്റ്റുഡിയോ ‘ഡിസി’ യുടെ സ്ഥാപകനുമായ ദിലീപ് ചബ്രിയയെ വഞ്ചാനാകുറ്റത്തിന് മുംബൈ ക്രൈം ബാർച്ച് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
കേസുമായി ബന്ധമുള്ള ഒരു ഉയർന്ന കാർ പോലീസ് പിടിച്ചെടുത്തു. വഞ്ചനാക്കുറ്റത്തിന് പുറമേ തട്ടിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളും ദിലീപ് ചബ്രിയയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. മുംബൈ പോലീസ് കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.