gnn24x7

രാഷ്ട്രീയത്തിലേക്കില്ലെന്ന് അറിയിച്ച് നടന്‍ രജനീകാന്ത്

0
353
gnn24x7

ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി നടന്‍ രജനീകാന്ത്. ആരോഗ്യപ്രശ്‌നം മൂലമാണ് രാഷ്ട്രീയപ്രവേശനം താത്ക്കാലികമായി നിര്‍ത്തിവെച്ചതെതെന്നാണ് വിശദീകരണം. കടുത്ത നിരാശയോടെയാണ് തീരുമാനം അറിയിക്കുന്നത് എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസങ്ങളിൽ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന് രജനികാന്ത് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നു എന്ന് അറിയിച്ച് സൂപർ സ്റ്റാർ രംഗത്തെത്തുന്നത്. കൊവിഡ് സാഹചര്യത്തിൽ രാഷ്ട്രീയ പ്രവർത്തനം ശെരിയാവില്ലെന്ന് തോന്നിയതിനാലാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് രജനി വ്യക്തമാക്കി.

gnn24x7