gnn24x7

എ.ആര്‍. റഹ്മാന്റെ അമ്മ കരീമ ബീഗം ചെന്നൈയില്‍ അന്തരിച്ചു

0
236
gnn24x7

ചെന്നൈ: ഇന്ത്യയുടെ സംഗീതജ്ഞനായ എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം ചെന്നൈയില്‍ അന്തരിച്ചു. അന്തരിച്ച മലയാളത്തിന്റെ സുപ്രസിദ്ധ സംഗീത സംവിധായകന്‍ രാജഗോപാല കുലശേഖരന്‍ ശേഖറിന്റെ ഭാര്യയായിരുന്നു. ആര്‍.കെ.ശേഖര്‍ മലയാളത്തില്‍ 127 ലധികം മലയാള സിനിമകള്‍ക്ക് സംഗീതം നിര്‍വ്വഹിച്ച ആര്‍.കെ.ശേഖറിനൊപ്പം വലീയൊരു കാലഘട്ടം തള്ളിനീക്കിയ ശക്തയായ സ്ത്രീയായിരുന്നു കരീമ ബീഗം. ദീര്‍ഘകാലം ഭര്‍ത്താവിന്റെ സംഗീത ജീവിതത്തിന് ശേഷം ലോക പ്രസിദ്ധനായ മകനൊപ്പമുള്ള ജീവിതവും അവര്‍ കഴിച്ചുകൂട്ടി. അച്ഛനോടൊപ്പം ഉണ്ടായിരുന്ന കാലഘട്ടത്തില്‍ അവരുടെ പേര് കസ്തൂരി ശേഖര്‍ എന്നായിരുന്നു.

റഹ്മാന്‍ അമ്മയോട് അങ്ങേയറ്റം അടുപ്പത്തിലായിരുന്നു. റഹ്മാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പഞ്ഞു. താന്‍ ഭാവിയില്‍ സംഗീതം ഏറ്റെടുക്കുമെന്ന് ആദ്യമായി മനസിലാക്കിയത് തന്റെ അമ്മയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ‘അമ്മയ്ക്ക് സംഗീത സംഗീതത്തിനോടുള്ള ബന്ധം വളരെ വലുതായിരുന്നു. ആത്മീയമായി, അവള്‍ ചിന്തിക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും അവള്‍ എന്നെക്കാള്‍ വളരെ ഉയര്‍ന്നതാണ്. ഉദാഹരണത്തിന്, എന്നെ സംഗീതം ഏറ്റെടുക്കാനുള്ള അമ്മയുടെ തീരുമാനം തന്നെ ഇതിന് ഒരു ഉദാഹരണമാണ്. അവര്‍ പന്ത്രണ്ടാം ക്ലാസ്സോടെ എന്റെ സ്‌കൂള്‍ ജീവിതം മതിയാക്കിച്ച് സംഗീതത്തോടു എന്നെ ചേര്‍ന്നു. സംഗീതമാണ് എനിക്കുള്ള വരി എന്ന അമ്മയോടെ ബോധ്യമായിരുന്നു അത്.
അമ്മയും മകനും പരസ്പരം കെട്ടിപ്പിടിക്കുന്ന സിനിമകളിലെ ബന്ധം പോലെയല്ല ഇവര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അതേ സമയം, അവര്‍ക്ക് പരസ്പരം വളരെയധികം ബഹുമാനമുണ്ടായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here