gnn24x7

ഖത്തറിന് എതിരായ ഉപരോധം നാലുരാജ്യങ്ങള്‍ പിന്‍വലിച്ചു

0
261
gnn24x7

റിയാദ്: ഏറെ കാലത്തെ പ്രതിസന്ധികള്‍ക്ക് ശേഷം നാലു രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. രാജ്യങ്ങളുടെ അഖണ്ഡതയെ മാനിച്ച് ഐക്യവും കെട്ടുപ്പുറം ശക്തമാക്കാനാണ് രാജ്യങ്ങളുടെ തീരുമാനം. അതോടെ എല്ലാ അല്‍ ഉല കരാറില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗങ്ങള്‍ ഒപ്പുവച്ചു. അതോടെ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഉപരോധങ്ങള്‍ക്ക് വിരാമമായി.

ഇതോടെ ഖത്തറിന്‍മേല്‍ ഏര്‍പ്പെടുത്തിിരുന്നു എല്ലാവിധത്തിലുമുള്ള ഉപരോധങ്ങള്‍ക്ക് അറുതിയായെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. മൂന്നര വര്‍ഷം നീണ്ടു നിന്ന ഉപരോധം പിന്‍വലിച്ചാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യ ഖത്തറിനെതിരെ നിലനിന്നിരുന്ന കര, വ്യോമ, സമുദ്ര പാതകള്‍ തുറന്നത്. ഈ തീരുമാനത്തിന് മധ്യസ്ഥത വഹിച്ചിരുന്നത് അമേരിക്കയും കുവൈത്തുമായിരുന്നു. ഇരു രാജ്യങ്ങളോടും ഖത്തര്‍ കിരീടാവകാശി അത്യന്തികം നന്ദി രേഖപ്പെടുത്തി. 2017ല്‍ ഖത്തറിന് തീവ്രവാദ ബന്ധം ആരോപിച്ചാണ് സൗദി,യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here