gnn24x7

3,051 ഡ്രോണുകള്‍ പറത്തി ചൈനീസ് കമ്പനി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി

0
285
gnn24x7

ചൈന: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറിപറ്റാന്‍ പല സാഹസികങ്ങളും ചെയ്യുന്നവര്‍ ഉണ്ട്. ഇപ്പോഴിതാ ചൈനയിലെ ഗുവാങ്‌ഡോങ്ങിലെ ഷുഹായി എന്നറിയപ്പെടുന്ന സ്ഥലത്തെ ഷെന്‍ഷെന്‍ ദാമോഡ ഇന്റലിജന്റ് കണ്‍ട്രോള്‍ ടെക്‌നോളജി കമ്പനി 3,051 ഡ്രോണുകള്‍ ഒരുപോലെ പറത്തി, ആകാശവിസ്മയം ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ കയറിക്കൂടിയിരിക്കുന്നു.

ഇത്രയും ഡ്രോണുകളെ ആകാശത്ത് പറത്തിക്കൊണ്ട് വിവിധ തരത്തിലുള്ള ഡിജിറ്റല്‍ ഡിസൈനുകള്‍ സൃഷ്ടിക്കുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ഓരോ ഡ്രോണും കണ്‍ട്രോള്‍ ചെയ്ത് ഒരേ പാറ്റേണില്‍ പറത്തുക എന്നതും സാഹസികമാണ്.

അതിനൂതന സാങ്കേതിക വിദ്യയാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സാധാരണ മനുഷ്യരാണ് ഡോണുകള്‍ പറത്താറുള്ളത്. അത് ഇത്തിരി വൈദഗ്ധ്യം ഉള്ളവര്‍ക്ക് മാത്രമാണ് പറത്തുവാന്‍ സാധ്യമാവുന്നത്. കൈയ്യിലെ കണ്‍ട്രാള്‍ മെഷീനില്‍ ചെറിയ സ്‌ക്രീനില്‍ നോക്കിവേണം ഒരു ഡ്രോണ്‍ പറത്തുവാന്‍.

എന്നാല്‍ ഷെന്‍ഷെന്‍ ദാമോഡ ഇന്റിലജന്റ് കണ്‍ട്രോള്‍ ടെക്‌നോളജി നിരവധി ദിവസത്തെ പ്രയത്‌നം കൊണ്ടാണ് ഇത് സാധ്യമാക്കിയത്. തുടര്‍ന്ന് അവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ അപേക്ഷിക്കുകയും അവാര്‍ഡ് നേടുകയും ചെയ്തു.

സമാന രീതിയില്‍ ഇപ്പോള്‍ ഇത് ഒരു സ്ഥിരം ഷോ ആയി ചൈനയിലെ ഗുയിസുവില്‍ നടന്നു വരുന്നു. ഷോ എല്ലാദിവസവും നടക്കുന്നുണ്ട്. ചൈനയുടെ തലസ്ഥാന നഗരമായ ഗുയിസോവു പ്രൊവിന്‍സിലാണ് 526 ഡ്രോണുകള്‍ ഉപയോഗിച്ച് ഇതുപോലെ ആകാശ വിസ്മയം തീര്‍ക്കുന്നത്. ഇത് ഒരു ഷോ പോലെ എന്നും നടക്കാറുണ്ട്.

ഡ്രോണുകളില്‍ വിവിധ നിറത്തിലുള്ള ലൈറ്റുകള്‍ പിടിപ്പിക്കുകയും അവയെ നിയന്ത്രിത കമ്പ്യൂട്ടര്‍ പ്രോഗാമുകളിലൂടെ നിയന്ത്രിച്ചാണ് അവര്‍ ഈ ഷോ നടത്തുന്നത്. ഡ്രോണുകളുടെ നിയന്ത്രണം, വേഗത, ചലനം എല്ലാം ഒരേ അളവില്‍ ഒരേ സമയം നിയന്ത്രിച്ചാണ് ഇവ സാധ്യമാക്കുന്നത്. വിവിധ തരത്തിലുള്ള പാറ്റേണുകള്‍, ആനിമേഷന്‍സ്, ലോഗോകള്‍, സാങ്കേതിക വിവരങ്ങളുടെ പ്രസന്റേഷന്‍, 3ഡി, 2ഡി ചലന രൂപങ്ങള്‍ എന്നിവയെല്ലാം ഇതുകൊണ്ട് സാധ്യമാക്കുന്നു. എക്‌പോയുടെ പ്രധാന വിഷയമായ ‘അതിനൂതന സാങ്കേതികയുടെ പുരോഗതി’ എന്നത് അനുസരിച്ചാണ് ഇപ്പോള്‍ അവര്‍ ഡിസ്‌പ്ലേ നടത്തിക്കൊണ്ടിരിക്കുന്നത്. കൊറോണ കാരണം മെയ് 31 ന് ശേഷം ഷോ നിര്‍ത്തിവച്ചിരിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here