gnn24x7

ലണ്ടനില്‍ കോവിഡ് അതിരൂക്ഷം സ്ഥിതി അതീവ ഗുരുതരമെന്ന് മേയര്‍

0
411
gnn24x7

ലണ്ടന്‍: ബ്രിട്ടണിലെ രണ്ടാം കോവിഡ് തരംഗം അതിവേഗം വ്യാപനം നടക്കുന്നു. ഇതുമൂലം കഴിഞ്ഞ ദിവസം ബ്രിട്ടണില്‍ ഫിബ്രവരി വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തലസ്ഥാനമായ ലണ്ടനില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നാണ് മേയര്‍ സാദിഖ് ഖാന്‍ പ്രസ്താവിച്ചത്.

ലണ്ടന്‍ നഗരം അതീവ പ്രതിസന്ധിയിലാണ്. മൂപ്പത് പേരില്‍ ഒരാള്‍ക്ക് കോവിഡ് എന്ന നിലയിലാണ് ഇപ്പോള്‍ രോഗ വ്യാപനം നടന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെ പോവുകയാണെങ്കില്‍ നഗരം നിയന്ത്രണത്തില്‍ നിന്നും പോവുമെന്നും അദ്ദേഹം ആശങ്കയോടെ പ്രസ്താവിച്ചു. ശക്തമായ നടപടികള്‍ രാജ്യം കൈക്കൊണ്ടില്ലെങ്കില്‍ ഇത് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കുകയും ബ്രിട്ടണ്‍ അതീവ ഗുരുതരമായ അവസ്ഥിലേക്ക് നീങ്ങുകയും ചെയ്യുമെന്ന് മെയര്‍ പ്രസ്താവിച്ചു.

ഇപ്പോഴത്തെ അവസ്ഥകളില്‍ ആശുപത്രികള്‍ നിറഞ്ഞു തുടങ്ങി. ഇനി കൂടുതല്‍ രോഗികള്‍ വരികയാണെങ്കില്‍ ലണ്ടനില്‍ നിന്നും പുറത്തേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യേണ്ടി വന്നേക്കാം. മിക്ക ആശുപത്രികളിലും ബെഡുകള്‍ ലഭ്യമല്ല. ഈ അടിയന്ത്രിര സാഹചര്യത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ അത്യാവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലണ്ടനിലെ രോഗികള്‍ വര്‍ധിക്കുന്നതുപോലെ തന്നെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസം 27 ശതമാനമായി വര്‍ധിച്ചു. ഇത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുകയാണെന്ന് മേയര്‍ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here