കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പാല സീറ്റില്‍ മത്സരിക്കാനാണ് ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചിരിക്കുന്നത്. രാജി ഉടനുണ്ടാകില്ല എന്ന് നേരത്തെ സൂചന പുറത്ത് വന്നിരുന്നു. കേരള കോൺഗ്രസ് അധികാരത്തർക്കത്തിൽ കോടതി നടപടികൾ തുടരുന്നതിനാൽ കോടതി വിധിക്ക് ശേഷം മാത്രമേ രാജിയെന്നായിരുന്നു നേരത്തെ സൂചിപ്പിച്ചിരുന്നത്.
ജോസ് കെ. മാണി എം.പിയാകുന്നത് പി.ജെ കുര്യന്റെ ഒഴിവിലേക്കായിരുന്നു. ഇടതുമുന്നണിയില്‍ എത്തി മൂന്നു മാസം പിന്നിടുമ്പോഴും രാജിയുണ്ടാകാത്തതില്‍ യുഡിഎഫ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.






































