gnn24x7

കോവിഡ്‌ പ്രതിരോധത്തിൽ ആയുര്‍വേദത്തില്‍ മികച്ച ഫലപ്രാപ്തി

0
224
gnn24x7

തിരുവനന്തപുരം: അമൃതം പദ്ധതി എന്ന രീതിയില്‍ കോവിഡ് പ്രതിരോധനത്തിനായി ആയുര്‍വ്വേദത്തില്‍ പ്രായോഗികമാക്കിയ പ്രിതിരോധചികിത്സാ പദ്ധതി മികച്ച ഫലം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ പിന്നീട് തുടര്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. കേരളത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ പദ്ധതി വളരെ ഉപകാരപ്രദമാവും എന്നിരിക്കേ സര്‍ക്കാര്‍ ഇതിനെതിരെ മുഖം തിരിച്ചു നില്‍ക്കുകയാണ്.

ഇപ്പോള്‍ കേരളത്തില്‍ പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഈ പദ്ധതിക്ക് മുന്‍ഗണന നല്‍കുന്നതോടെ വലിയൊരു ശതമാനം പ്രതിരോധത്തിലേക്ക് എത്താന്‍ കഴിയുമെന്ന് പഠനങ്ങളും ഫലങ്ങളും സൂചിപ്പിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. എന്നാല്‍ ഇത് അഞ്ച് മെഡിക്കല്‍ റിസര്‍ച്ച് ഓപീസര്‍ പരിശോധിച്ചാണ് സംസ്ഥാന തലങ്ങളിലേക്ക് നല്‍കിയത്. എന്നിട്ടും മികച്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായെങ്കിലും തുടര്‍ നടപടികള്‍ ഒന്നും സംഭവിച്ചില്ല.

അമൃതം പദ്ധതിയുടെ പ്രധാന കണ്ടെത്തലുകള്‍ ഇപ്രകാരമായിരുന്നു. മെയ് മാസം 21 മുതല്‍ 80 ദിവസക്കാലമായിരുന്നു ഇത് വിലയിരുത്തല്‍ നടന്നത്. ഒരുലക്ഷത്തോളം പേര്‍ ഈ പദ്ധതിയില്‍ പങ്കെടുത്തു. ഇതില്‍ പോസിറ്റീവ് കെയ്‌സുകള്‍ വെറും 577 പേര്‍ മാത്രമായിരുന്നു. അതായത് വെറും അര ശതമാനം. അതേ സമയം സംസ്ഥാന നിലവിലുള്ള നിരക്ക് 10 ശതമാനമാണെന്ന് ഓര്‍ക്കണം.

മരുന്ന് കഴിക്കാത്തവരെക്കാള്‍ ഉപയോഗിച്ചവര്‍ 4.7 ശതമാനം സുരക്ഷിതരായി കണപ്പെട്ടു. അമൃതം മരുന്ന് ഉപയോഗിച്ചിട്ടും വന്നവര്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ്. വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് തൊണ്ടവേദന, രുചി നഷ്ടമാവല്‍ തുടങ്ങിയ വന്നത്. എന്നാല്‍ മരുന്നുകഴിച്ചവരില്‍ 64 പേര്‍ വെറും മൂന്നു ദിവസത്തിനുള്ളില്‍ രോഗ മുക്തരായി. മരുന്നു ഉപയോഗിച്ചിട്ട് ആര്‍ക്കും തന്നെ ഗുരുതരാവസ്ഥ വന്നിട്ടില്ല. അതുപോലെ ഈ അമൃതം മരുന്ന് കഴിച്ചവര്‍ക്ക് ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല.

ഇന്ദുകാന്തം കഷായം, ഷഡംഗപാനീയം, വില്വാദി, സുദര്‍ശനം ഗുളികകള്‍ എന്നിവയാണ് മരുന്നില്‍ പ്രധാനമായും മരുന്നുകളില്‍ ഉപയോഗിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here