gnn24x7

ഇന്തോനേഷ്യയില്‍ നിന്നും കാണാതായ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു

0
344
gnn24x7

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് ശനിയാഴ്ച 59 യാത്രക്കാരുമായി പറന്നുപൊങ്ങിയതിനുശേഷം കാണാതായ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരണം. കടലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്.

ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനാണ് ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം അപ്രത്യക്ഷമായത്. യാത്രക്കാർക്കൊപ്പം ആറ് കുട്ടികളുമുണ്ടായിരുന്നു. 27 വർഷം പഴക്കമുള്ള ബോയിം​ഗ് 737-500 വിമാനമാണ് എസ്ജെ182.

സൊകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍ നിന്നാണ് ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ182 എന്ന വിമാനം പുറപ്പെട്ടത്. ഇന്തോനേഷ്യ ഗതാഗത മന്ത്രി വിമാനം തകര്‍ന്നുവീണത് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

gnn24x7