gnn24x7

വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രധാന അധ്യാപകൻ അറസ്റ്റില്‍

0
717
gnn24x7

കണ്ണൂർ: കണ്ണൂരിൽ വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രധാന അധ്യാപകൻ അറസ്റ്റില്‍. കണ്ണൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകനായ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി. വിനോദാണ് (52) അറസ്റ്റിലായത്. ജനുവരി 12നാണ് സംഭവം നടന്നത്.

വിദ്യാര്‍ത്ഥിക്കുള്ള ടെക്സ്റ്റ് ബുക്ക് വിതരണ ആവശ്യത്തിന് അമ്മയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് ഓഫീസ് മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കോടതിയിൽ ഹാജരാക്കിയ വിനോദിനെ രണ്ട് ആഴ്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടു. ഈ അധ്യായന വർഷമാണ് വർഷമാണ് വിനോദ് പ്രധാന അധ്യാപകനായി കണ്ണൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂളിൽ ചുമതലയേറ്റത്.

gnn24x7