gnn24x7

തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്; സമിതിയുടെ ചെയര്‍മാന്‍ ഉമ്മന്‍ചാണ്ടി

0
316
gnn24x7

ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്. പത്തംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നതിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയാണ് സമിതിയുടെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, വി.എം സുധീരന്‍, കെ മുരളീധരന്‍, താരീഖ് അന്‍വര്‍, കെ,സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, അടക്കമുള്ളവരാണ് സമിതിയില്‍ ഉള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയതിലാണ് തീരുമാനം ഉണ്ടായത്.

നിലവിൽ ഉമ്മൻ ചാണ്ടി ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ്. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കേരളയാത്ര തുടങ്ങിയ ശേഷമാകും മറ്റു സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക.

gnn24x7