gnn24x7

കേരളത്തില്‍ ഇന്ന് 7891 പേര്‍ വാക്‌സിന്‍സ്വീകരിച്ചു

0
162
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിന്‍ രണ്ടാം ദിവസമാണ്. കേരളത്തില്‍ മാത്രം ഇന്ന് 7891 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വെളിപ്പെടുത്തി. ആര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കോഴിക്കോട് ജില്ലയില്‍ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയില്‍ 8 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതവുമാണ് വാക്‌സിനേഷന്‍ നടന്നത്. എന്നാല്‍ കുറച്ചു പേര്‍ വാക്‌സിനേഷന്‍ എടുക്കുന്നതില്‍ വൈമുഖ്യം പ്രകടിപ്പിച്ചു. 66.59 ശതമാനം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. പാലക്കാട് ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത് 657 പേര്‍.

ആദ്യ ദിനത്തില്‍ കേരളത്തില്‍ 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍േഷന്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഏതാണ്ട് 57 പേര്‍ ഞായറാഴ്ചയും വാക്‌സിനേഷന്‍ എടുത്തിരുന്നു. ഇന്നത്തോടുകൂടി കേരളത്തില്‍ 16,010 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ എടുത്തിരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാക്‌സിനേഷന്‍ കേന്ദ്രം ആരംഭിച്ചു. തുടര്‍ന്ന അഞ്ചു തെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രം, പുല്ലുവിള സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവടങ്ങളിലും ഉടന്‍ കോവിഡ് വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here