gnn24x7

ശക്തമായ സ്ത്രീമുന്നേറ്റ വിഷയവുമായി കാവ്യാപ്രകാശ് സംവിധാനം ചെയ്ത ‘ വാങ്ക് ‘ തിയറ്ററുകളിലേക്ക്

0
527
gnn24x7

കൊച്ചി: സ്ത്രീപക്ഷ സിനിമകളും സ്ത്രീ മുന്നേറ്റ വിഷയങ്ങളുമായി നിരവധി സിനിമകള്‍ വരുന്നുണ്ടെങ്കിലും തീവ്രമായ വിഷയത്തിെൻറ മൂര്‍ച്ഛയോടുകൂടി ഒരു കുടുംബ ചിത്രം ‘വാങ്ക്’ നൂറായിരം ചോദ്യങ്ങളുമായി സമൂഹത്തിലേക്ക് 29ാം തിയതിമുതല്‍ രംഗ പ്രവേശനം ചെയ്യുകയാണ്. ഇന്ത്യയിലെ തന്നെ മികച്ച വനിതാ സംവിധായകരുടെ ലിസ്റ്റിലേക്ക് ജന്മംകൊണ്ട് കോഴീക്കോട്ടുകാരിയും ബാംഗ്ലൂരിലെ സ്ഥിരം താമസക്കാരിയുമായ കാവ്യപ്രകാശ് പ്രവേശനം നേടി. കൊച്ചിയില്‍ ഇന്നലെ നടന്ന പ്രീവ്യൂ ഷോ കണ്ടിറങ്ങിയവര്‍ ഈ യുവസംവിധായകയുടെ ‘വാങ്ക്’ കണ്ട് ഞെട്ടിയിരിക്കുകയാണ്. കമേഷ്യല്‍ ചലച്ചിത്ര രംഗത്ത് ചിലപ്പോള്‍ വാങ്ക് ചലനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന അഭിപ്രായം ഉയര്‍ന്നു. ഇത്രയും ചങ്കൂറ്റത്തോടെ ഒരു സബ്ജക്ടിനെ സമൂഹ മനസ്സിലേക്ക് കുടുംബ കഥയായി അവതരിപ്പിക്കുന്നതില്‍ കാവ്യ പ്രകാശ് വിജയിച്ചു എന്ന് ഷോ കണ്ടിറങ്ങിയ പ്രസിദ്ധരായ കലാകാരന്മാരും പത്രപ്രവര്‍ത്തകരും ഒരുപോലെ വിലയിരുത്തി.

മലയാളത്തിലെ മികച്ച ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍ എഴുതിയ വാങ്ക് എന്ന ചെറുകഥയാണ് കാവ്യ പ്രകാശ് ചലച്ചിത്രമാക്കിയത്. കോളേജ് കാലഘട്ടത്തിലെ മൂന്നു പെണ്‍കുട്ടികള്‍ അവരുടെ കോളേജിലെ അവസാന കാലഘട്ടത്തില്‍ ഓരോ ആഗ്രഹങ്ങള്‍ നടപ്പിലാക്കുന്നതാണ് കഥയുടെ ഇതിവൃത്തം. എന്നാല്‍ പ്രധാനകഥാപാത്രമായ റസിയയുടെ ആഗ്രഹം എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. സമൂഹത്തിന് മുന്‍പില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഈ സിനിമ സമീപകാലത്തിറങ്ങിയ സിനിമകളില്‍ നിന്നും വ്യത്യസ്ഥമാവുന്നത് ഇതുകൊണ്ട് മാത്രമാണ്.

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷമനസുകളില്‍ ചേക്കേറിയ അനശ്വരരാജന്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനശ്വരയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ അനശ്വരയുടെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് വാങ്ക് സിനിമയിേലേത്. ഏ മേജര്‍ രവിയുടെ മകനായ അര്‍ജുന്‍ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നടന്‍ വിനീത് ശക്തമായ കഥാപാത്രത്തോടെ വീണ്ടും മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവായി ഈ ചിത്രത്തെ കാണാം. നന്ദന വര്‍മ്മ, ഗോപികാ രമേഷ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, തെസ്‌നി ഖാന്‍, സിറാജുദ്ദീന്‍, മേജര്‍ രവി, ജോയ് മാത്യു, പ്രകാശ് ബാരെ, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥയും പ്രധാന കഥാപാത്രമായ അനശ്വരയുടെ അമ്മയായും അഭിനയിച്ചിരിക്കുന്നത് ഷബാന മുഹമ്മദ് ആണ്. മലയാളത്തില്‍ മികച്ച എഴുത്തുകാരികൂടെ വാങ്കിലൂടെ അക്കൗണ്ട് തുറന്നു. ഷിമോഗ ക്രിയേഷനും 7 ജെ ഫിലിംസും ട്രെന്‍ഡ് ആഡ് ഫിലിം മെയ്‌ക്കേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സിറാജുദ്ദീനും ഷബീര്‍ പാതാനും ആണ്. ഔസേപ്പച്ചന്റെ മികച്ച ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. കഥാസന്ദര്‍ഭത്തിനും അനുയോജ്യമായ പശ്ചാത്തല സംഗീതം നല്‍കാനും കേരളത്തിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളായ ഔസേപ്പച്ചന് സാധിച്ചു. ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് യു.ആര്‍.എസ് ആണ്.

ദേശിയ അവാര്‍ഡ് ജേതാവും മലയാളത്തിലെ ഹിറ്റ് മേക്കറുമായ ശ്രീ. വി.കെ.പ്രകാശിന്റെ മകളാണ് കാവ്യ പ്രകാശ്. ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞ് മകളുടെ സിനിമ കണ്ട് സന്തോഷത്തിലാണ് വി.കെ.പ്രകാശ്. മികച്ച ജീവിത ഗന്ധമുള്ള, അനുഭവമുള്ള മികച്ച സിനിമയാണ് വാങ്ക് എന്ന് സിനിമലോകത്തെ പ്രമുഖര്‍ വിലയിരുത്തി. സമൂഹത്തിലേക്കുള്ള ശക്തമായ കുറെ ചോദ്യങ്ങളാണ് വാങ്ക് നമ്മുടെ മുന്നിലേക്ക് ഉന്നയിക്കുന്നത്. ശക്തമായ ഇതിവൃത്തെ ഇത്ര മനോഹരമായി പ്രേക്ഷകരിലെത്തിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സംവിധായികയും ആഡ്‌മെയ്ക്കറുമായ കാവ്യ പ്രകാശ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here