gnn24x7

ആലപ്പുഴ ബൈപ്പാസ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

0
170
gnn24x7

ആലപ്പുഴ: അന്‍പത് വര്‍ഷത്തോളമുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസിന് പുതിയ ഉണര്‍വ്. പണി പൂര്‍ത്തിയാക്കിയ ആലപ്പുഴ ബൈപ്പാസ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു.

കേരളത്തിന്റെ ജനങ്ങള്‍ക്ക് ബൈപ്പാസ് സമര്‍പ്പിച്ചു കൊണ്ട് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി ജനങ്ങള്‍ക്ക് ആശംസയര്‍പ്പിച്ചു. കേരളത്തിന്റെ വികസനം കേന്ദ്രഗവണ്‍മെന്റിന്റെ ആവശ്യം കൂടെയാണെന്നും അടിസ്ഥാനപരമായ എല്ലാ വികസനത്തിനും കേന്ദ്രം കൂടെ ഉണ്ടാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. റോഡുകളിലൂടെയുള്ള ഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കുവാനും രാജ്യത്തെ ഏറ്റവും പ്രധാന ദുരന്തങ്ങള്‍ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങള്‍ ആണെന്നും എല്ലാ വര്‍ഷം ചുരുങ്ങിയത് 5 ലക്ഷത്തോളം വാഹന അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കേരളത്തിന്റ അഭിമാനമാണ് ആലപ്പുഴ ബൈപ്പാസ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. 70 കളിലാണ് ഈ ബൈപ്പാസിന്റെ തീരുമാനം ഉണ്ടാവുന്നതും പ്രവര്‍ത്തനം ആരംഭിക്കുന്നതും. അന്ന് 17 കോടി ബജറ്റിട്ടത് ഇന്ന് പണി പൂര്‍ത്തിയായപ്പോള്‍ അത് 348 കോടിയായി വര്‍ധിച്ചു. പണി പൂര്‍ണ്ണമായും പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് നിര്‍വഹിക്കപ്പെട്ടത്. വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടി ഉടനെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here