മ്യാൻമർ: മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയും മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും അറസ്റ്റില്‍. രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉൾപ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്കാണെന്നതിന്റെ സൂചനയാണെന്നാണ് റിപ്പോർട്ട്.
സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75) യെയും നേതാക്കളെയും സൈന്യം തടവിലാക്കിയത്. ഇതേതുടർന്ന് പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു.
ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പട്ടാളം തയ്യാറായിട്ടില്ല. മ്യാന്‍മറിലെ പ്രധാന പ്രദേശങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) പാർട്ടി എളുപ്പത്തിൽ വിജയിച്ച വോട്ടെടുപ്പിനു പിന്നാലെയാണ് അസാധാരണ നടപടിയുമായി പട്ടാളം വീണ്ടും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് പട്ടാളം ആരോപിക്കുന്നത്.

































