കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളം യാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ മുഖ്യാതിഥിയായി ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവിയും. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ളവരാണ് തൃപ്പൂണിത്തുറയിലെ വേദിയിൽ മേജര്‍ രവിക്ക് സ്വീകരണം നൽകുന്നത്.
നരേന്ദ്ര മോദി ആരാധകനായി അറിയപ്പെട്ടിരുന്ന മേജർ രവിയുടെ കോൺഗ്രെസ്സിലേക്കുള്ള മാറ്റം നരേന്ദ്ര മോദി സർക്കാറിൽ നിന്നും പരിഗണന ലഭിക്കാത്തതിനെ തുടർന്നാണെന്നാണ് സൂചന. ബിജെപിയിലെ തൊണ്ണൂറു ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും അവർ എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന ചിന്തയുള്ളവരാണെന്നും നേരത്തെ ബിജെപി നേതാക്കളെ മേജർ രവി കുറ്റപ്പെടുത്തിയിരുന്നു.