gnn24x7

മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബെൽറ്റിനുള്ളിൽ വെച്ച് ബിന്ദു സ്വർണം കടത്തിയെന്ന് വ്യക്തമായി

0
297
gnn24x7

ആലപ്പുഴ: മാന്നാറില്‍ വീട്ടിൽ കയറി യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്സില്‍ നാല് പേരെ കൂടി പിടികൂടി. ബിനോ വര്‍ഗീസ്, ശിവപ്രസാദ്, സുബീര്‍, അന്‍ഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതി സംശയിക്കുന്ന പൊന്നാനി സ്വദേശി ഫഹദിനെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ ലൊക്കേഷൻ തുടങ്ങിയവ പരിശോധിച്ചാണ് വെവ്വേറെ സ്ഥലങ്ങളില്‍ നിന്നും പോലീസ് ബാക്കിയുള്ളവരെ കൂടി പിടികൂടിയത്.

ഇവരുടെ സംഘത്തില്‍പ്പെട്ട വ്യക്തിതന്നെയാണ് ബിന്ദുവെന്ന് പോലീസ് പറഞ്ഞു. ഈ മാസം 19ന് ദുബായിൽ നിന്ന് വരുമ്പോൾ ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലക്കിയാണ് ബിന്ദു കൊണ്ടുവന്നിരുന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഒന്നരകിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളിയിലെ രാജേഷിന് സ്വര്‍ണ്ണം കൈമാറണമെന്ന ധാരണ തെറ്റിച്ചതോടെയാണ് ബിന്ദുവിനെ സംഖം തട്ടിക്കൊണ്ടുപോയത്.

സ്വര്‍ണ്ണം കടത്തുന്ന റാക്കറ്റിന്റെ ഭാഗമായിരുന്ന ബിന്ദു നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഫെബ്രുവരി 22 നാണ് ഒരു സംഘമെത്തി യുവതിയെ പുലർച്ചെ 2 30 യോടെ തട്ടി കൊണ്ട് പോയത്. ബിന്ദുവിന്റെ ഭർത്താവ് ബിനോയിയുടെ പരാതിയെ തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയതോടെ സംഘം ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ചോദ്യം ചെയ്യലിൽ യുവതി സ്വർണ്ണം കടത്തിയിട്ടുണ്ടെന്ന് സമ്മതിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here