gnn24x7

മണ്ണാർക്കാട് എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ വൻ സ്​ഫോടക ശേഖരം പിടകൂടി

0
442
gnn24x7

മണ്ണാർക്കാട് (പാലക്കാട്​)​: പാലക്കാട് മണ്ണാർക്കാട് എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ വൻ സ്​ഫോടക ശേഖരം പിടകൂടി. കോയമ്പത്തൂരിൽനിന്ന് മലപ്പുറത്തേക്ക്​ കടത്തിയ 6.25 ടൺ ജലാറ്റിൻ സ്റ്റിക്കാണ്​ എക്​സൈസ്​ പിടികൂടിയത്. പച്ചക്കറി വണ്ടിയിലാണ് 250 ​െപട്ടികളിലായി 6.25 ടൺ സ്​ഫോടകശേഖരം മലപ്പുറത്തേക്ക് കടത്താൻ ശ്രമിച്ചത്.

രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് മണ്ണാർക്കാട് നടത്തിയ വാഹന പരിശോധനയിലാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. കേസിൽ സേലം ആത്തൂർ സ്വദേശികളായ ഇളവരശൻ, കാർത്തി എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

gnn24x7