gnn24x7

ബഹമാസിലെ ഒരു കടൽത്തീരത്ത് 41 കിലോഗ്രാം ഭാരം വരുന്ന ടൈറ്റാനിയം ബോൾ കണ്ടെത്തി

0
455
gnn24x7

ബഹമാസിലെ ഒരു കടൽത്തീരത്ത് 41 കിലോഗ്രാം ഭാരം വരുന്ന ടൈറ്റാനിയം ബോൾ കണ്ടെത്തി. ഇത് ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗമാകാമെന്ന് വിദഗ്ദ്ധർ കരുതുന്നു. ഫെബ്രുവരി 24 ന് കുടുംബത്തോടൊപ്പം ഹാർബർ ദ്വീപിൽ ആയിരുന്നപ്പോൾ മനോൻ ക്ലാർക്ക് എന്ന ബ്രിട്ടീഷ് യുവതിയാണ് റിഫ്ലെക്റ്റീവ് മെറ്റൽ ബോൾ കണ്ടെത്തിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ ടൈറ്റാനിയം ബോളിൽ റഷ്യൻ ഭാഷയിലുള്ള എഴുത്ത് കാണാൻ കഴിഞ്ഞിരുന്നു. 41 കിലോഗ്രാം ഭാരമുള്ള ഈ ടൈറ്റാനിയം ബോൾ 2018 -ൽ നിർമ്മിച്ചതാകാമെന്ന് വിദഗ്ദ്ധർ പറയുന്നു. അതേസമയം ഒരു മുന്നറിയിപ്പുമില്ലാതെ ബഹമാസിൽ ഇത് എങ്ങനെ വീണതെന്ന് വ്യക്തമല്ല.

gnn24x7