ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ പുതിയ വേതന കരാറിൽ ധാരണയിലെത്തിയതോടെയാണ് ശമ്പളവർധനയ്ക്ക് വഴിയൊരുങ്ങിയത്. 20 വയസും അതിന് മുകളിലും പ്രായമുള്ള ജീവനക്കാരുടെ കുറഞ്ഞ മണിക്കൂർ വേതനം നിലവിലെ €15ൽ നിന്ന് €16 ആയി ഉയരും. Graduate Lead Educatorമാരുടെ അടിസ്ഥാന മണിക്കൂർ വേതനം €17.50ൽ നിന്ന് €18.60 ആയും മാനേജർമാരുടെ കുറഞ്ഞ വേതനം €19ൽ നിന്ന് €20.20 ആയും ഉയരും. യഥാക്രമം 6.7 ശതമാനം, 6.3 ശതമാനം, 6.3 ശതമാനം വർധനവാണ് ലഭിക്കുക.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

എന്നാൽ ശമ്പളകരാർ അന്തിമമാക്കാൻ വൈകിയതാണ് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്നത്. കഴിഞ്ഞ ബജറ്റിൽ ചൈൽഡ്‌കെയർ മേഖലയിലെ ജീവനക്കാരുടെ വേതനം ഉയർത്തുന്നതിനായി സർക്കാർ €45 മില്യൺ മാറ്റിവച്ചിരുന്നു. സെപ്റ്റംബർ 1 മുതൽ ഈ തുക ഒരു വർഷത്തേക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി. ശമ്പളവർധന നടപ്പാക്കുന്നതിലെ ഓരോ ആഴ്ചയും വൈകുമ്പോഴും 30,000-ത്തിലധികം ജീവനക്കാർക്കായി നീക്കിവച്ച ഫണ്ടിൽ നിന്ന് €865,000-ത്തിലധികം നഷ്ടപ്പെടുന്നതായാണ് കണക്ക്. ഇതോടെ ഏകദേശം €10 മില്യൺ വരെ സർക്കാർ ഫണ്ട് ഉപയോഗിക്കാതെ പോകാൻ സാധ്യതയുണ്ട്.

ധാരണ Employment Regulation Order ആയി അംഗീകരിച്ചാൽ മാത്രമേ പുതിയ നിരക്കുകൾ നിർബന്ധിതമായി നടപ്പാകൂ. ഇതിനായി എട്ട് ആഴ്ചത്തെ പൊതുചർച്ച ആവശ്യമായതിനാൽ ശമ്പളവർധന പ്രാബല്യത്തിൽ വരാൻ കുറഞ്ഞത് രണ്ട് മാസം കൂടി വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ചൈൽഡ്‌കെയർ മേഖലയിലെ ജീവനക്കാരെ നിലനിർത്തുന്നതിലും പുതിയ ജീവനക്കാരെ ആകർഷിക്കുന്നതിലും വേതനനിരക്ക് പ്രധാന പ്രശ്നമായി തുടരുന്ന സാഹചര്യത്തിലാണ് പുതിയ കരാർ. പ്രത്യേകിച്ച് അധ്യാപക പരിശീലനത്തിനായി അധിക പഠനം തിരഞ്ഞെടുക്കുന്ന യുവ ബിരുദധാരികൾ വലിയ തോതിൽ ഈ മേഖലയിൽ നിന്ന് മാറുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ചൈൽഡ്‌കെയർ ഫീസ് കുറയ്ക്കുന്നതിനുള്ള സർക്കാർ നടപടികളുമായി ശമ്പളവർധനയും ബന്ധപ്പെട്ടിരിക്കുന്നു. സർക്കാർ നേരിട്ട് ജീവനക്കാരുടെ ശമ്പളം ഏറ്റെടുക്കണമെന്ന ആവശ്യവുമായി ചില NGOകളുടെ കൂട്ടായ്മയും രംഗത്തുണ്ട്. Early Childhood Ireland, പ്രൈമറി സ്കൂൾ അധ്യാപകരുടേതിന് സമാനമായ ഉയർന്ന ശമ്പളവും മെച്ചപ്പെട്ട തൊഴിൽ വ്യവസ്ഥകളും വേണമെന്ന നിലപാടും നേരത്തെ മുന്നോട്ടുവച്ചിട്ടുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==



































