വടക്കൻ ഫ്രാൻസിൽ ഞായറാഴ്ച നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ഫ്രഞ്ച് എംപിയും റാഫേല്‍ യുദ്ധവിമാന നിര്‍മ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമയുമായ ഒലിവിയർ ഡസ്സോൾട്ട് അന്തരിച്ചു. ഒലിവിയര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ പൈലറ്റും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
2002 ൽ ഫ്രാൻസിലെ പാർലമെന്റിന്റെ താഴത്തെ സഭയായ ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വടക്കൻ ഫ്രാൻസിലെ ഒയിസ് പ്രദേശത്തെ പ്രതിനിധീകരിച്ചു. പ്രശസ്ത വ്യവസായി സെര്‍ജെ ദസ്സോയുടെ മകനും,ലോകത്തെ ശതകോടീശ്വരന്മാരില്‍ ഒരാളുംകൂടിയാണ് ഒലിവിയർ ഡസ്സോൾട്ട്.
ഹെലികോപ്റ്റർ ഭൂമിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ തകർന്നുവെന്ന് ഫ്രാൻസിന്റെ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായുള്ള അന്വേഷണ ഉദ്യോഗസ്ഥർ ട്വീറ്റിൽ പറഞ്ഞു.





































