സ്ത്രീധന പരാതി നൽകാൻ വന്ന യുവതിയെ പൊലീസ് സ്റ്റേഷനില്‍ മൂന്ന് ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു; എസ്.ഐ അറസ്റ്റില്‍

0
107

ഭർത്താവിനെതിരെ സ്ത്രീധന പരാതി നൽകാൻ വന്ന 26 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 54 കാരനായ പോലീസ് സബ് ഇൻസ്പെക്ടർ (എസ്‌ഐ) അറസ്റ്റിൽ. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ കേര്‍ലി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ആണ് യുവതിയെ പീഡിപ്പിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നത്.

ഭർത്താവിനെതിരെ കേസെടുക്കാൻ മാർച്ച് 2 ന് വൈകുന്നേരം 5.30 ഓടെ യുവതി ഖേർലി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. മൂന്ന് ദിവസം സ്റ്റേഷനിനുള്ളില്‍ പൂട്ടിയിട്ടാണ് യുവതിയെ പീഡിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here