gnn24x7

സംസ്ഥാനത്ത് വോട്ടർപട്ടികയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ചെന്നിത്തലയുടെ ആരോപണം പൊളിയുന്നു

0
242
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടികയിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതിനു പിന്നാലെ ഉദുമയില്‍ 5 വോട്ട് ഉണ്ടെന്ന് ചെന്നിത്തല ആരോപിച്ച കുമാരിയുടെ കുടുംബം കോണ്‍ഗ്രസ് അനുഭാവികളെന്ന് ട്വന്റി ഫോര്‍ ന്യൂസിന്റെ റിപ്പോർട്ട്.

പെരിയ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന കുമാരിയുടെ പേരില്‍ നാല് വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വോട്ട് വിവരം അറിഞ്ഞിരുന്നില്ലെന്നാണ് കുമാരിയുടെ കുടുംബം പറയുന്നത്.

പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണ് വോട്ട് ചേര്‍ക്കാന്‍ സഹായിച്ചത് എന്നും കുമാരി പറഞ്ഞു. അതേസമയം ചെന്നിത്തലയുടെ ആരോപണത്തിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു.

gnn24x7