ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിൽ ഭീകരവാദ ബന്ധമോ മുൻകൂട്ടി പ്ലാൻ ചെയ്ത ഗൂഢാലോചനയോ ഉണ്ടോയോയെന്നാണ് പ്രധാന അന്വേഷണം. യുഎഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സൈഫ് അൽ ഷംസി നിയോഗിച്ച പ്രത്യേക പബ്ലിക് പ്രോസിക്യൂഷന്റെ സംഘമാണ് അന്വേഷണം നടത്തുക.
യാത്രയ്ക്കിടെ കോക്ക്പിറ്റിൽ (ഫ്ലൈറ്റ് ഡെക്ക്) ജീവനക്കാർ തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായതാണ് യാത്രക്കാരുടെ സുരക്ഷയെ ഉൾപ്പെടെ ബാധിച്ചത്. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പിന്നാലെ വിമാനം സൗദി അറേബ്യയിലെ തബൂക് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി. തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഫ്ളൈ ദുബായ് രണ്ട് പകരം വിമാനങ്ങൾ അയക്കുകയും ചെയ്തിരുന്നു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
































