gnn24x7

നായാട്ടിലെ ‘അപ്പലാളേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

0
417
gnn24x7

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന നായാട്ടിലെ ‘അപ്പലാളെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കി. ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായണനാണ്. അൻവർ അലി എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു വിജയ് ആണ്.

നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവരാണ്. ഗോള്‍ഡ് കോയ്ന്‍ പിക്ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രിൽ 8 ന് തിയറ്ററുകളിലെത്തും.

gnn24x7