gnn24x7

മലയാള നാടകകൃത്തും നടനും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു

0
403
gnn24x7

തിരുവനന്തപുരം: മലയാള നാടകകൃത്തും നടനും സംവിധായകനുമായ പി ബാലചന്ദ്രൻ (70 ) അന്തരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വൈക്കത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അദ്ദേഹം വേഷമിട്ടുണ്ട്.

കമ്മട്ടിപ്പാടം, പവിത്രം, ഉള്ളടക്കം, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു.

gnn24x7