gnn24x7

പനങ്ങാട് ചതുപ്പിൽ എമർജൻസി ലാൻഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിയുടെ ഹെലികോപ്റ്റർ നീക്കി

0
165
gnn24x7

കൊച്ചി: പനങ്ങാട് ചതുപ്പിൽ എമർജൻസി ലാൻഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിയുടെ ഹെലികോപ്റ്റർ നീക്കി. ഇന്ന് പുലർച്ചയോടെ ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലായിരുന്നു ഹെലികോപ്റ്റർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്.

വ്യോമയാന വകുപ്പ് അധികൃതരുടെ പരിശോധനകൾക്കും അനുമതിയ്ക്കും ശേഷം അർധരാത്രി പന്ത്രണ്ട് മണിയോടെയാണ് ഹെലികോപ്റ്റർ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്. ഹെലികോപ്റ്റർ എമർജൻസി ലാൻഡിങ് നടത്തിയ ചതുപ്പിൽ മണൽ ചാക്കുകൾ നിറച്ചു ബലപ്പെടുത്തിയ ശേഷമാണു ഉയർത്താനുള്ള ശ്രമം തുടങ്ങിയത്.

ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. കൊച്ചി കടവന്ത്രയിലെ വീട്ടിൽ നിന്ന് വ്യവസായി എം എ യൂസഫലിയും ഭാര്യയും അടക്കം ആറ് പേർ യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ യന്ത്ര തകരാർ മൂലം പനങ്ങാട്ടെ ചതുപ്പ് നിലത്ത് ഇടിച്ചിറക്കുകയായിരുന്നു. ആളപായമില്ല. കനത്ത മഴയും കാറ്റും പ്രദേശത്ത് ഉണ്ടായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here