gnn24x7

ഇന്ത്യയിൽ റഷ്യൻ കമ്പനി വികസിപ്പിച്ച സ്പുട്നിക് V വാക്സിന് അനുമതി നല്‍കി വിദഗ്ധ സമിതി

0
267
gnn24x7

ന്യൂഡൽഹി: ഇന്ത്യയിൽ റഷ്യൻ കമ്പനി വികസിപ്പിച്ച സ്പുട്നിക് V വാക്സിന് അനുമതി നല്‍കി വിദഗ്ധ സമിതി. രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്. രാജ്യത്ത് വാക്‌സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സ്പുട്നിക് വാക്‌സിൻ അനുമതി നൽകിയിരിക്കുന്നത്.

കോവിഷീല്‍ഡും കോവാക്‌സിനുമാണ് രാജ്യത്ത് നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം സ്പുട്‌നിക് V, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, നോവാക്‌സ്, സിഡസ് കാഡില, ഭാരത് ബയോടെകിന്റെ ഇന്‍ട്രനേസല്‍ വാക്‌സിന്‍ എന്നീ വാക്‌സിനുകൾക്കു കൂടി രാജ്യത്ത് ഒക്ടബറോടെ അനുമതി നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

gnn24x7