gnn24x7

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

0
256
gnn24x7

ന്യൂദല്‍ഹി: സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി (35) ഇന്ന് പുലര്‍ച്ചെ കോവിഡ് ബാധിച്ച് മരിച്ചു. ആശിഷ് യെച്ചൂരി ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. കൊവിഡ് ബാധിച്ച് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വറന്‍റീനിലായിരുന്നു. സീമ ചിസ്തി യെച്ചൂരിയാണ് അമ്മ. സഹോദരി അഖില യെച്ചൂരി, ഭാര്യ സ്വാതി.

gnn24x7