gnn24x7

93-മാത് ഓസ്‌കർ പുരസ്‌കാരം; മികച്ച ചിത്രം അമേരിക്കൻ ഡ്രാമ ചിത്രം നൊമാഡ്ലാൻഡ്; ചരിത്രമെഴുതി ഏഷ്യൻ വനിതകൾ

0
156
gnn24x7

93-മാത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുന്നു. ലോസ് ഏഞ്ചലസിലെ യൂണിയൻ സ്റ്റേഷനിലാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങ്. മികച്ച സംവിധായികയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വനിത എന്ന നേട്ടത്തിനർഹയായി ക്ളോയി ഷാവോ. നൊമാഡ്‌ലാൻഡ് എന്ന ചിത്രത്തിനാണ് ഷാവോക്ക് പുരസ്‌കാരം ലഭിച്ചത്. ഓസ്‌കർ നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ്. മികച്ച സഹനടിക്കുള്ള പുരസ്കാരം സൗത്ത് കൊറിയൻ നടി യൂൻ യോ ജുങ് (മിനാരി) നേടി.

മികച്ച ചിത്രം – അമേരിക്കൻ ഡ്രാമ ചിത്രം നൊമാഡ്ലാൻഡ്

ദി ഫാദർ- മികച്ച അവലംബിത തിരക്കഥ

മികച്ച വിദേശഭാഷാ ചിത്രം- അനദർ റൗണ്ട് (ഡെന്മാർക്ക്)

മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ആൻ റോത് നേടി. ‘ബ്ലാക്ക് ബോട്ടം’ എന്ന സിനിമയ്ക്കാണ് പുരസ്കാരം. മികച്ച വസ്ത്രാലങ്കാരം-ആൻ റോത്ത് (മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച ലൈഫ് ആക്ഷൻ ഷോർട്ട് ഫിലിം- ടു ഡിസ്റ്റന്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ്

സൗണ്ട് ഓഫ് മെറ്റൽ എന്ന ചിത്രത്തിന് മികച്ച ശബ്ദത്തിനുള്ള പുരസ്കാരം ലഭിച്ചു.

മികച്ച ആനിമേഷൻ ഹ്രസ്വ ചിത്രം-ഈഫ് എനിത്തിംഗ് ഹാപ്പെൻസ് ഐ ലവ് യു

മികച്ച ആനിമേഷൻ ചിത്രം (ഫീച്ചർ)- സോൾ

മികച്ച ഡോക്യുമെന്ററി (ഫീച്ചർ)- മൈ ഓക്‌ടോപസ് ടീച്ചർ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here