gnn24x7

പശ്ചിമബം​ഗാൾ നിയമസഭാ തെര‍ഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

0
290
gnn24x7

കൊൽക്കത്ത: പശ്ചിമബം​ഗാൾ നിയമസഭാ തെര‍ഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് ദക്ഷിൺ ദിനാജ്പൂർ, മുർഷിദാബാദ്, മാൽദ, പശ്ചിം ബർധമാൻ, കൊൽക്കത്ത എന്നീ ജില്ലകളിലായി 34 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്. 268 സ്ഥാനാര്‍ത്ഥികളാണ് നിയമസഭാ തെര‍ഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്നത്.

34 നിയമസഭാ മണ്ഡലങ്ങളിലായി 81.88 ലക്ഷം വോട്ടര്‍മാരാണുള്ളത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ റോഡ് ഷോക്കും റാലികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്.

gnn24x7