തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും വാരാന്ത്യത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരാനും സർവകക്ഷി യോഗത്തില്‍ തീരുമാനമായി. അതേസമയം രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നിർദ്ദേശമുയർന്നു.
കൂടാതെ വോട്ടെണ്ണല്‍ ദിനത്തിലെ ആഹ്‌ളാദ പ്രകടനം ഒഴിവാക്കണമെന്ന അഭിപ്രായത്തോട് എല്ലാ കക്ഷികളും അനുകൂല നിലപാടാണ് അറിയിച്ചത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ജനങ്ങളെയും മോശമായി ബാധിക്കും എന്നുള്ളത് കൊണ്ടാണ് വീണ്ടും സമ്പൂർണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തത്.