gnn24x7

വയനാട് മാനന്തവാടിയില്‍ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

0
285
gnn24x7

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍ കൊവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വിനിയാണ് (25) മരിച്ചത്. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. താല്‍ക്കാലികാടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു അശ്വതി. അതേസമയം ഇന്നലെ മാത്രം വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചത് 659 പേർക്കാണ്.

gnn24x7