കണ്ണൂർ: കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. ചാല ബൈപ്പാസിൽ വച്ചാണ് അപകടം സംഭവിച്ചത്. പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും എത്തി ആളുകളെ മാറ്റി. ലോറിയിൽ നിന്ന് വാതകം ചോരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇതേ സ്ഥലത്തു വെച്ച് തന്നെ പാചകവാതക ലോറി മറിഞ്ഞ് വലിയ ഒരു അപകടമുണ്ടായിരുന്നു.
രണ്ട് ഫയർഫോഴ്സ് സംഘമാണ് നിലവിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്. വാതകച്ചോര്‍ച്ച എത്രത്തോളം രൂക്ഷമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അമിത വേഗത്തിൽ വന്ന വാഹനമാണ് മറിഞ്ഞതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.








































