gnn24x7

അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച യാസ് ചുഴലിക്കാറ്റ് ഇന്ന് ഒഡിഷ തീരം തൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

0
725
gnn24x7

ബംഗാൾ ഉൾക്കടലിലെ യാസ് ചുഴലിക്കാറ്റ് ഇന്ന് ഒഡിഷ തീരം തൊടുമെന്ന് ഇന്ത്യൻ മീറ്ററോളിജക്കൽ ഡിപ്പോർട്ടമെന്റ്. ചുഴലിക്കാറ്റിന്റെ അപകട സാധ്യത മുന്നില്‍ കണ്ട് ലക്ഷകണക്കിന്രണ്ട് ലക്ഷത്തിലേറെ പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റി. 7 ലക്ഷത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള തയാറെടുപ്പ് നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഭുവനേശ്വര്‍ വിമാനത്താവളം വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണി വരെ അടച്ചിടുമെന്നും കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് രാവിലെ എട്ടര മുതല്‍ വൈകിട്ട് ഏഴേമുക്കാല്‍ വരെ പ്രവര്‍ത്തിക്കില്ലെന്നും റിപോർട്ടുണ്ട്.

കേരളം യാസിന്റെ സഞ്ചാര പാതയില്‍ ഇല്ലെങ്കിലും സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 40 കി.മി വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളില്‍ താമസിക്കുന്നവരും തീരദേശ പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here