gnn24x7

ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റിൽ ശല്യം രൂക്ഷം; ഒരു മാസത്തിനിടയിൽ ചികിത്സതേടിയത് 70 പേർ

0
278
gnn24x7

കൊച്ചി; കാക്കനാട് ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റിൽ എന്ന ചെറു പ്രാണികളുടെ ശല്യം രൂക്ഷം. ഈ പ്രാണി ശരീരത്തിൽ ഇരുന്നതിനെ തുടർന്ന് ചൊറിച്ചിലും പൊള്ളലും അനുഭവപ്പെട്ട് ഒരു മാസത്തിനിടയിൽ 70 പേരാണ് ചികിത്സതേടിയത്.

ചെറു പ്രാണിയെ അതി സൂക്ഷമമായി നിരീക്ഷിച്ചാൽ മാത്രമേ കാണാൻ കഴിയൂ. രാത്രികാലങ്ങളിൽ ബാൽക്കണിയിൽ വിശ്രമിക്കുന്നവർക്കും മൊബൈൽ ഫോൺ ലാപ്ടോപ്പ് എന്നിവ പരിശോധിക്കുന്നവർക്ക് ആണ് ബ്ലിസ്റ്റൽ ബീറ്റ്ൻറെ ശല്യംഅധികമായി നേരിടേണ്ടി വന്നിരിക്കുന്നത്.

ആസിഡ് ഫ്ലൈ എന്നറിയപ്പെടുന്ന ഒരു ഷഡ്പദമാണ് ബ്ലിസ്റ്റർ ബീറ്റിൽ. ഈ പ്രാണിയുടെ ശരീരത്തിൽ ഉള്ള രാസവസ്തു ശരീരത്തിൽ പുരണ്ടാൽ ചർമ്മ കോശങ്ങളെ നശിപ്പിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. മുഖം കഴുത്ത് കൈകാലുകൾ എന്നിവിടങ്ങളിൽ ചുവന്നു തിണർത്ത പൊള്ളിയ പാടുകൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here