gnn24x7

ഗൂഗിളിന് 81,810 ഡോളർ പിഴ ചുമത്തി റഷ്യൻ കോടതി; കാരണം ഇതാണ്..

0
633
gnn24x7

മോസ്കോ (റോയിട്ടേഴ്സ്): മോസ്കോയിൽ നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടതിന് യുഎസ് ടെക്നോളജി ഭീമന്മാരായ ഗൂഗിളിന് പിഴ ചുമത്തിയതായി റഷ്യൻ കോടതി. 81,810 ഡോളർ പിഴയാണ് ചുമത്തിയിരിക്കുന്നത്.

നിരോധിത ഉള്ളടക്കം ഇല്ലാതാക്കാത്തതിന് റഷ്യ ഗൂഗിളിന് മുന്നറിയിപ്പ് നൽകിയിരുന്നു. നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം സൈറ്റിൽ നിന്ന് നീക്കം ചെയ്തില്ലെങ്കൽ സർക്കാർ ഗൂഗിൾ ട്രാഫിക്കിന്റെ വേഗത കുറയ്ക്കുമെന്ന് അറിയിച്ചുരുന്നു.

നിരോധിത ഉള്ളടക്കം ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണത്തെത്തുടർന്ന് ഏപ്രിൽ മാസത്തിൽ ട്വിറ്ററിനെതിരെ 8.9 ദശലക്ഷം റുബിളായി മൂന്ന് വ്യത്യസ്ത പിഴകൾ കോടതി ചുമത്തിയിരുന്നു. സമാനമായ കുറ്റങ്ങൾക്ക് ഈ വർഷം ടിക് ടോക്കിനും പിഴ ചുമത്തിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here