കായംകുളത്ത് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കായംകുളം സ്വദേശികളായ അയിശ ഫാത്തിമ(25), റിയാസ്(27), ഉണ്ണിക്കുട്ടൻ (20), ബിലാൽ (5) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായരുന്ന അജ്മി, അൻഷാദ് എന്നിവർക്കും ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്കും പരുക്കേറ്റു. പുലര്‍ച്ചെ 3.50-ഓടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. രണ്ടു പേരുടെ നില ഗുരുതരമാണെന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകട കാരണം വ്യക്തമല്ല.
 
                






