രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. ഒമ്പതുമണിക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിരോധനത്തിന് വലിയ ഊന്നൽ നൽകുമെന്നാണ് സൂചന. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കലാണ് ഇന്നത്തെ ബജറ്റിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധത്തിന് കൂടുതൽ പണം നീക്കിവക്കേണ്ട വരും. പ്രതിസന്ധികളെ മറികടക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കൂടാതെ ക്ഷേമ പെൻഷനുകൾ, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കും പണം കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.