gnn24x7

ഇരുനില കെട്ടിടം തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്ന് വീണ് 11 മരണം

0
277
gnn24x7

മുംബൈ: മലാഡില്‍ ഇരുനില കെട്ടിടം തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്ന് വീണ് 11 മരണം. മുംബൈയിലെ ചേരി പ്രദേശത്താണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം നടന്നത്.

കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകര്‍ന്നുവീണത്.നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ പറയുന്നത്. പരിക്കേറ്റവരെ കണ്ടിവാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here